മലയാള ഭാഷ ഇപ്പോഴും തടവറയിൽ - ചന്ദ്രൻ പെരേച്ചി
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് യൂനിയൻ ഉള്ളിയേരി സംഘടിപ്പിച്ച മലയാള ഭാഷാ ദിനാചരണം ചന്ദ്രൻ പെരേച്ചി ഉദ്ഘാടനം ചെയ്തു

ഉള്ള്യേരി: കേരളത്തിന്റെ ശ്രേഷ്ഠ ഭാഷയായും ഔദ്യോഗിക ഭാഷയായും മലയാളത്തെ പ്രഖ്യാപിച്ചെങ്കിലും അതിന്റെ പൂർണ അർത്ഥത്തിലുള്ള നേട്ടങ്ങൾ മലയാള ഭാഷയ്ക്ക് ഇതുവരെ കൈവരിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും മലയാള ഭാഷ മറ്റു ഭാഷകളുടെ സമ്മർദ്ദത്തിൽ തടവറയിലാണെന്നും സാഹിത്യകാരനും അധ്യാപകനുമായ ചന്ദ്രൻ പെരേച്ചി അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് യൂനിയൻ ഉള്ളിയേരി പെൻഷൻ ഭവനിൽ സംഘടിപ്പിച്ച മലയാള ഭാഷാ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ പ്രസിഡണ്ട് കാഞ്ഞിക്കാവ് ഭാസ്കരൻ അധ്യക്ഷത വഹിച്ചു. മുതിർന്ന പൗരനും കവിയുമായ എൻ.എ ഹാജിയെ ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഒ.എം.കൃഷ്ണകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു.
പി.വി. ഭാസ്കരൻ കിടാവ്, ബാലൻ കുന്നത്തറ, പി.കെ. ശശിധരൻ, സി.പി. ദാമോദരൻ എന്നിവർ സംസാരിച്ചു. പി. ശിവശങ്കരൻ, എം.എം. ദാമോദരൻ, ഇബ്രാഹിം മണോളി എന്നിവർ സ്വന്തം കവിതകളുടെ പരായണം നടത്തി.