അജ്ഞാത വാഹനമിടിച്ച് തകർന്ന ചിലമ്പവളവ് ബസ്സ് സ്റ്റോപ്പിൻ്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു
അപകടാവസ്ഥയിലായിരുന്ന ബസ്സ് സ്റ്റോപ്പ് കാൽനട യാത്രക്കാർക്കടക്കം വൻ ഭീഷണി സൃഷ്ടിച്ചിരുന്നു
പേരാമ്പ്ര: ചെലമ്പവളവിൽ പേരാമ്പ്ര- പയ്യോളി റോഡിന് സമീപം ബസ്സ് സ്റ്റോപ്പ് ഈയിടെ അജ്ഞാത വാഹനമിടിച്ച് തകർന്നിരുന്നു. ഇടിയുടെ ആഘാതത്തിൽ പില്ലറുകൾ തകർന്ന് അപകടാവസ്ഥയിലായ ബസ്സ് കാത്തിരുപ്പ് കേന്ദ്രത്തിൻ്റെ പുനർ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ക്രെയിൻ ഉപയോഗിച്ച് അപകടാവസ്ഥയിലുള്ള കോൺഗ്രീറ്റ് സ്ലാബ് എടുത്തുമാറ്റി.
സായ ചെലമ്പവളവ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വർഷങ്ങൾക്ക് മുൻപാണ് ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. അടുത്തിടെ അറ്റകുറ്റ പണികൾ നടത്തി നവീകരിച്ചിരുന്നു.

