പത്മനാഭൻ പറിച്ചെടുത്തത് ഒരാൾ വലിപ്പമുള്ള ഭീമൻ കപ്പ
കൊടശ്ശേരിയിലെ കൃഷിയിടത്തിൽ നിന്നാണ് ഈ അത്ഭുത വിളവ്
അത്തോളി : കൊടശ്ശേരിയിൽ ഒന്നര മീറ്റർ നീളവും 17 കിലോ തൂക്കവുമുള്ള കപ്പ കൗതുകമായി. കൊടശ്ശേരി സരിതാലയത്തിൽ പത്മനാഭൻനായരുടെ കൃഷിയിടത്തിൽ നിന്നാണ് ഈ അത്ഭുത വിളവ് ലഭിച്ചത്.
ഒരാളുടെ പൊക്കം ഉള്ളതാണ് ഈ ഒരു തണ്ടിൽ നിന്ന് 22 കിലോ കപ്പവരെ പലപ്പോഴായി പത്മനാഭൻ ലഭിച്ചിട്ടുണ്ടെങ്കിലും ഒറ്റയായി ഇത്ര വലുത് ലഭിക്കുന്നത് ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു.
കൃഷി ഇറക്കുന്നതിനു മുൻപ് കൃഷിയിടം ജെസിബി ഉപയോഗിച്ച് നന്നായി ഉഴുതു മറിച്ചിരുന്നു ഇതാവാം ഇത്രവലിയ വിളവിന് കാരണമെന്ന് പത്മനാഭൻ പറയുന്നു. പ്രത്യേകിച്ച് വളമൊന്നും ചെയ്തിട്ടില്ല, 17കിലോ തൂക്കമുള്ള ഈ കപ്പ നേരിൽ കാണാൻ ധാരാളംപേർ ഇവിടേക്ക് എത്തുന്നു.ചേന, ചേമ്പ്, വാഴ, വിവിധതരം പച്ചക്കറികൾ എന്നിവ ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്.

