headerlogo
local

നടുവണ്ണൂർ പഞ്ചായത്ത് തല പ്രവേശനോത്സവം ജി.എം എൽ പി സ്കൂളിൽ

മുഴുവൻ കുട്ടികളെയും അക്ഷര തൊപ്പി അണിയിച്ചാണ് സ്കൂളിലേക്ക് വരവേറ്റത്

 നടുവണ്ണൂർ പഞ്ചായത്ത് തല പ്രവേശനോത്സവം ജി.എം എൽ പി സ്കൂളിൽ
avatar image

NDR News

01 Nov 2021 10:18 PM

നടുവണ്ണൂർ:  പഞ്ചായത്ത് തല പ്രവേശനോത്സവം ജി എം എൽ പി സ്കൂളിൽ സംഘടിപ്പിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി  പി ദാമോദരൻ മാസ്റ്റർ സ്കൂൾ വിദ്യാർഥി ഇവാനിയക്ക് അക്ഷരക്കൊടി നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.

         മുഴുവൻ കുട്ടികളെയും അക്ഷരത്തൊപ്പി അണിയിച്ചാണ് സ്കൂളിലേക്ക് വരവേറ്റത്. വാർഡ് മെമ്പർ സജിന  അക്സർ അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് എ എം ലൂസി ടീച്ചർ, പി ടി എ  പ്രസിഡന്റ് സതീഷ് എസ് ബി , വൈസ് പ്രസിഡണ്ട് മുഹമ്മദ് നവാസ്, സ്റ്റാഫ് സെക്രട്ടറി കെ മുബീർ, ഉഷ ടീച്ചർ എന്നിവർ സംസാരിച്ചു. 

        കടവ് പ്രവാസി കൂട്ടായ്മ കുട്ടികൾക്കുള്ള മധുരം വിതരണം ചെയ്തു. രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് സമ്മാന കിറ്റും നൽകി. ഏറെ ആഹ്ലാദത്തോട് കൂടിയാണ് രക്ഷിതാക്കളും കുട്ടികളും സ്കൂളിലേക്ക് എത്തിയത്. ലയന ബാബു ഗാനാലാപനം നടത്തി.

NDR News
01 Nov 2021 10:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents