headerlogo
local

കേരളപ്പിറവി ദിനത്തിൽ പ്രകൃതി സൗഹൃദ പേന നൽകി കുരുന്നുകളെ സ്വീകരിച്ച് നന്മണ്ട എ. യു. പി. സ്കൂൾ

കുട്ടികളെ പഞ്ചവാദ്യ അകമ്പടിയോടെ വരവേറ്റു

 കേരളപ്പിറവി ദിനത്തിൽ പ്രകൃതി സൗഹൃദ പേന നൽകി കുരുന്നുകളെ സ്വീകരിച്ച് നന്മണ്ട എ. യു. പി. സ്കൂൾ
avatar image

NDR News

01 Nov 2021 05:43 PM

നന്മണ്ട: കേരളപ്പിറവി ദിനത്തിൽ നന്മണ്ട എയുപി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തി. കോവിഡാനന്തരം നവംബർ ഒന്നിന് വിദ്യാലയത്തിലേക്ക് കടന്നുവന്ന മുഴുവൻ കുട്ടികൾക്കും ചെടി വിത്തുകൾ അടങ്ങിയ പ്രകൃതി സൗഹൃദ പേപ്പർ പെൻ നൽകിക്കൊണ്ടായിരുന്നു കുട്ടികളെ സ്വീകരിച്ചത്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടുകൂടി വിദ്യാലയത്തിൽ എത്തിയ കുട്ടികളെ വിവിധ ക്ലാസുകളിലേക്ക് ആനയിച്ചു.

      തുടർന്നു നടന്ന ചടങ്ങിൽ പഞ്ചായത്ത് മെമ്പർ ശ്രീമതി വി. കെ. നിത്യ കല പ്രവേശനോത്സവ സന്ദേശം നൽകി. പി ടി എ പ്രസിഡണ്ട് നിർമ്മൽ വി. പി. അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇൻചാർജ് പി എം പ്രവീൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാലയ മാനേജ്മെന്റ് പ്രതിനിധി വി. ബി. നായർ ആശംസകളർപ്പിച്ച് സംസാരിച്ചു. 

      തുടർന്ന് പാൽപ്പായസ വിതരണവും വിദ്യാലയ പിടിഎയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും നൽകി. പിടിഎ വൈസ് പ്രസിഡണ്ട് ബിജു സി. പി, അധ്യാപകരായ ടി. അനൂപ് കുമാർ, പി. എൻ. രേഖ, സ്മൃതി ജി. എസ്. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

NDR News
01 Nov 2021 05:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents