നജീബ് തച്ചൻപൊയിലിനു ജന്മനാടിന്റെ ആദരം
ചടങ്ങിൽ കൊടുവള്ളി എംഎൽഎ ഡോ: എം. കെ. മുനീർ ഉപഹാരം കൈമാറി

തച്ചൻപൊയിൽ: പ്രവാസി എഴുത്തുകാരനും ഗാനരചയിതാവുമായ നജീബ് തച്ചൻപൊയിലിനെ ജന്മനാട് ആദരിച്ചു. താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കൊടുവള്ളി എംഎൽഎ ഡോ: എം. കെ. മുനീർ ഉപഹാരം കൈമാറി.
ദുബായ് കെഎംസിസിയുടെ കലാവിഭാഗം, സർഗധാരയുടെ സാരഥിയും നിരവധി ഹിറ്റ്‌ഗാനങ്ങളുടെ രചയിതാവുമാണ് നജീബ്.
എം. എ. റസാഖ് മാസ്റ്റർ, വി. എം. ഉമ്മർ മാസ്റ്റർ, ടി. കെ. മുഹമ്മദ് മാസ്റ്റർ, ഇബ്രാഹിം എളേറ്റിൽ, സൈനുൽ ആബിദീൻ തങ്ങൾ, എ. അരവിന്ദൻ, വേളാട്ട് അഹമ്മദ് മാസ്റ്റർ ജില്ലാ പഞ്ചായത്തംഗം ഷറഫുന്നിസ ടീച്ചർ, ബ്ലോക്ക് മെമ്പർ അഷ്റഫ് മാസ്റ്റർ, താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ജെ. ടി. അബ്ദുറഹിമാൻ മാസ്റ്റർ, മുസ്ലിം ലീഗ് ദേശീയ സമിതി അംഗം അഷ്റഫ് തങ്ങൾ തച്ചൻപൊയിൽ, പി. എസ്. മുഹമ്മദലി, ഹാഫിസ് റഹ്മാൻ, ബാപ്പു അണ്ടോണ, സമദ് ഹാജി, നവാസ് ഈർപ്പോണ, എ. പി. മൂസ്സ, സുൽഫിക്കർ, ഷംസീർ എടവലം, എം. ടി. അയ്യൂബ് ഖാൻ, സമദ്, റാഷിദ് സബാൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.