നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് കരസ്ഥമാക്കിയ ഹംനയെ ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു
ഉപഹാരം കെഎംസിസി ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ ഏറാമല ഹംനക്ക് കൈമാറി

നാദാപുരം : അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (നീറ്റ്) ഉയർന്ന റാങ്ക് നേടി (റാങ്ക് 182/ഒബിസി 38) പ്രദേശത്തിന്റെ അഭിമാനമായി മാറിയ എം. ടി. ഹംനയെ ദുബൈ കെ.എം.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു.
ദുബൈ-നാദാപുരം മണ്ഡലം കെഎംസിസി ഏർപ്പെടുത്തിയ ഉപഹാരം കെഎംസിസി ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ ഏറാമല ഹംനക്ക് കൈമാറി.
ക്യാഷ് അവാർഡ് വിതരണം നാദാപുരം മണ്ഡലം കെഎംസിസി വൈസ് പ്രസിഡണ്ട് വി. എ. റഹീം നിർവഹിച്ചു.
കടോളി അബൂബക്കറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം അബ്ബാസ് കണേക്കൽ, മുസ്ലിം ലീഗ്, കെഎംസിസി നേതാക്കളായ പി. കെ. ജമാൽ, എം. പി. അഷ്റഫ്, മുഹമ്മദ് പുറമേരി, ജലീൽ കുന്നത്ത്, സി. പി അജ്മൽ, കെ. ഷക്കീർ എന്നിവർ സംബന്ധിച്ചു.