ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണം: കെ.എസ്.എസ്.പി.എ.
ജില്ലാ പ്രസിഡൻ്റ് കെ. സി. ഗോപാലൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു

അരിക്കുളം: സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് സംവിധാനം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ അരിക്കുളം മണ്ഡലം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് കെ.സി.ഗോപാലൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ. കെ. ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രഘുനാഥ് എഴുവങ്ങാട്ട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് ഒ. എം. രാജൻ, പി. കെ. നാരായണൻ, വി. വി. എം. ബഷീർ, ടി. രാരുക്കുട്ടി, ഒ. കെ. ചന്ദ്രൻ, പി. സി.വാസു, സത്യൻ തലയഞ്ചേരി, കെ.കെ. നാരായണൻ, ഇ. ദാമോദരൻ, രാമാനന്ദൻ മoത്തിൽ, യു. രാജൻ, ഗീത ആയില്യം എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ.കെ. ബാലൻ (പ്രസിഡണ്ട്), എം. രാമാനന്ദൻ (വൈസ് പ്രസിഡണ്ട്), രഘുനാഥൻ, പി.കെ.നാരായണൻ (സെക്രട്ടറിമാർ), ഒ.കെ.ചന്ദ്രൻ (ജോ: സെക്രട്ടറി), യു.രാജൻ (ട്രഷറർ).