headerlogo
local

മലബാര്‍ അനുസ്മരണ ജാഥയ്ക്ക് പയ്യോളിയില്‍ സ്വീകരണം

മലബാര്‍ പോരാളികളെ നിന്ദിക്കുന്നത് രാജ്യ ദ്രോഹം എന്ന പ്രമേയവുമായി കാസര്‍ ഗോഡു നിന്നാണ് യാത്ര തുടങ്ങിയത്

 മലബാര്‍ അനുസ്മരണ ജാഥയ്ക്ക് പയ്യോളിയില്‍ സ്വീകരണം
avatar image

NDR News

05 Nov 2021 07:15 AM

പയ്യോളി.മലബാര്‍ സമര അനുസ്‍മരണ സമിതി നടത്തുന്ന മലബാര്‍ സമര അനുസ്മരണ ജാഥയ്ക്ക് പയ്യോളിയില്‍ സ്വീകരണം നല്‍കി. മലബാര്‍ പോരാളികളെ നിന്ദിക്കുന്നത് രാജ്യ ദ്രോഹം എന്ന പ്രമേയവുമായി കാസര്‍ ഗോഡു നിന്നാണ് യാത്ര തുടങ്ങിയത്.നവംബര്‍ 1ന് തുടങ്ങിയ ജാഥ 25ന് തിരുവനന്തപുരത്ത് സമാപിക്കും. ‍

      അതിജീവന കലാ സംഘം അവതരിപ്പിക്കുന്ന ചോര പൂത്ത പടനിലങ്ങള്‍ എന്ന തെരുവ് നാടകം അരങ്ങേറി. മലബാര്‍ ചരിത്രവുമായി ബന്ധപ്പെട്ട് വിവിധ പ്രസാധകര്‍ പ്രസിദ്ധപ്പെടുത്തിയ പുസ്തകങ്ങള്‍ ഉള്ള പുസ്തക വണ്ടിയും അനുസ്മരണ ഗാനങ്ങള്‍ ആലപിക്കുന്ന ഗാന വണ്ടിയും യാത്രയില്‍ ചേരുന്നുണ്ട്. നൗഫല്‍ മ‍ഞ്ചേരിയും സംഘവും അനുസ്മരണ ഗാനങ്ങള്‍ ആലപിച്ചു.

     യു.കെ.അബ്ദുല്‍ സലാം,മുനീര്‍ ചുങ്കപ്പാറ,ടി. മുഹമ്മദ് ഷഫീഖ് , ഹസനുല്‍ ബന്ന,തുടങ്ങിയവര്‍ നേതൃത്വം

NDR News
05 Nov 2021 07:15 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents