പൂനൂർ ടൗൺ മുസ്‌ലിം ലീഗ് പഠന ക്യാമ്പ്
ക്യാമ്പ് നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു
പൂനൂർ: പൂനൂർ ടൗൺ മുസ് ലിം ലീഗ് പഠനക്യാമ്പ് ഇൻസൈറ്റ് -21 നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനംചെയ്തു. കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ഉസ്മാൻ താമരത്ത് എന്നിവർ വിഷയാവതരണം നടത്തി.
പ്രദേശത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നാൽപതോളം വളണ്ടിയർമാരെ ചടങ്ങിൽ ആദരിച്ചു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നാസർ എസ്റ്റേറ്റ് മുക്ക്, പി. എസ്. മുഹമ്മദലി, കെ. ഉസ്മാൻ മാസ്റ്റർ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോയത്ത് മുഹമ്മദ്, സി. പി. കരീം മാസ്റ്റർ, അസ്ലം കുന്നുമ്മൽ, യു. കെ. അബ്ദുറഹ്മാൻ, പി. പി. ഗഫൂർ, ബ്ലോക്ക് അംഗം പി. സാജിദ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. കെ. അബ്ദുല്ല മാസ്റ്റർ, പി. എച്ച്. സിറാജ്, സൗദബീവി, ബുഷ്റ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് റിയാസ് കുന്നുമ്മൽ, അഷ്റഫലി അവേലം സംസാരിച്ചു.
പി. പി. അബ്ദുൽ ലത്തീഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി.എച്ച്. ഷമീർ സ്വാഗതവും എൻ. പി. ഷുക്കൂർ നന്ദിയും പറഞ്ഞു.

