അരുൺ ജി കെ മൂന്നാം ചരമവാർഷികം കെ. എം. അഭിജിത് ഉത്ഘാടനം ചെയ്തു
കെ. എസ്. യു അസ്സംബ്ലി പ്രസിഡന്റ് ഫായിസ് നടുവണ്ണൂർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു
ബാലുശ്ശേരി : കെ. എസ്. യു ബാലുശ്ശേരി നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന അരുൺ ജി. കെ യുടെ മൂന്നാം ചരമവാർഷികാചരണം കെ. എസ്. യു സംസ്ഥാന അദ്ധ്യക്ഷൻ കെ. എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു.
കെ. എസ്. യു അസ്സംബ്ലി പ്രസിഡന്റ് ഫായിസ് നടുവണ്ണൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ടി. എം വരുൺ കുമാർ, കെ എസ്. യു ജില്ലാ ഉപാദ്ധ്യക്ഷൻ വി. ടി. സൂരജ്, എലത്തൂർ അസ്സംബ്ലി പ്രസിഡന്റ് രാഗിൻ എം. പി, യൂത്ത് കോൺഗ്രസ് അസ്സംബ്ലി വൈസ് പ്രസിഡന്റ് ടി. അഭിജിത്ത്, അർജുൻ പൂനത്ത്, കെ. എസ്. യു ബ്ലോക്ക് വൈസ് പ്രസിഡന്റ് റനീഫ്, ജനറൽ സെക്രട്ടറി ബറാക്,മണ്ഡലം പ്രസിഡന്റ് ആദിൽ തുടങ്ങിയവർ സംസാരിച്ചു.

