കർഷകർക്കും കാർഷിക മേഖലയ്ക്കും പരിരക്ഷ ലഭിക്കണം- നസീർ വളയം
പേരാമ്പ്ര നിയോജക മണ്ഡലം സ്വതന്ത്ര കർഷക സംഘം നേതൃയോഗം ജില്ലാ ജനറൽ സെക്രട്ടറി നസീർ വളയം ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: കോവിഡ് കാലഘട്ടത്തിൽ പ്രയാസമനുഭവിക്കുന്ന കർഷകർക്കും കാർഷിക മേഖലയ്ക്കും പരിരക്ഷ ലഭിക്കാൻ സർക്കാർ ഉല്പാദമേഖലയിൽ സമൂലമായ മാറ്റം വരുത്തി പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി നസീർ വളയം. പേരാമ്പ്ര നിയോജക മണ്ഡലം സ്വതന്ത്ര കർഷക സംഘം നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡൻ്റ് ടി.കെ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിയോജക മണ്ഡലം മുസ് ലിം ലീഗ് പ്രസിഡൻ്റ് ആർ. കെ. മുനീർ, ജനറൽ സെക്രട്ടറി ടി. കെ. എ. ലത്തീഫ്, വൈസ് പ്രസിഡൻ്റ് ആവള ഹമീദ്, സ്വതന്ത്ര കർഷക സംഘം ജില്ലാ സെക്രട്ടറി കെ. കെ. അബ്ദുറഹിമാൻ മാസ്റ്റർ, എം. കെ. അബ്ദുറഹിമാൻ മാസ്റ്റർ, ടി. പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ. കെ. മൊയ്തീൻ മാസ്റ്റർ സ്വാഗതവും ട്രഷറർ വീർക്കണ്ടി മൊയ്തു നന്ദിയും പറഞ്ഞു.