ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയെയും എഴുവയസുകാരിയെയും പീഡിപ്പിച്ച പ്രതി പിടിയിൽ
കോഴിക്കോട് തൃക്കുറ്റിശേരി സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്

ബാലുശേരി: ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. തൃക്കുറ്റിശേരി സ്വദേശി മുഹമ്മദാണ് പിടിയിലായത്. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് പ്രതി വീട്ടിലെത്തി ബാലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം സംഭവ സ്ഥലത്ത് നിന്ന് ഇയാള്‍ സ്‌കൂട്ടറില്‍ രക്ഷപെടുകയും ചെയ്തു.
പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. സംഭവത്തിൽ ഏഴുവയസുകാരിയെയും ഭിന്നശേഷിക്കാരിയെയും രഹസ്യമൊഴി നല്‍കുന്നതിനായി താമരശേരി മജിസ്‌ട്രേറ്റിനു ഹാജരാക്കി.