വടകര മൂരാട് പാലത്തില്‍ രാത്രി കാലത്ത് വന്‍ ഗതാഗതക്കുരുക്ക്
കഴിഞ്ഞ രാത്രി വടകര കരിമ്പനപ്പാലത്ത് നിന്ന് തുടങ്ങിയ ബ്ലോക്ക് അയനിക്കാട് വരേ നീണ്ടു.

വടകര. ദേശീയ പാതയില്‍ വടകരയ്ക്കും പയ്യോളിക്കുമിടയില്‍ രാത്രികാലങ്ങളില്‍ ഗതാഗത തടസം പതിവാകുന്നു. മൂരാട് പാലമാണ് ഗതാഗതക്കുരുക്കിന്റെ പ്രഭവ കേന്ദ്രം. മണിക്കൂറുകള്‍ നീണ്ട തടസമാണ് രാത്രി സമയത്ത് ഇവിടെയുണ്ടാകുന്നത്. കഴിഞ്ഞ രാത്രി വടകര കരിമ്പനപ്പാലത്ത് നിന്ന് തുടങ്ങിയ ബ്ലോക്ക് അയനിക്കാട് വരേ നീണ്ടു. രാത്രി തുടങ്ങുന്ന ഗതാഗത തടസം പുലരും വരേ നീണ്ടു പോകുന്നുണ്ട്.
ഈ സമയത്തെത്തുന്ന രോഗികളെ വഹിക്കുന്ന ആംബുലന്‍സുകളും അത്യാവശ്യ യാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. നാട്ടുകാരും പോലീസും സഹകരിക്കുന്നത് കൊണ്ടാണ് പലപ്പോഴും ഇത്തരം വാഹനങ്ങളെ കടത്തി വിടാന്‍ കഴിയുന്നത്. മഴക്കാലമായതിനാല്‍ അനുദിനമെന്നോണം റോഡില്‍ കുണ്ടും കുഴിയും രൂപപ്പെട്ടു വരുന്നു. നേരത്തേയുണ്ടായിരുന്ന കുഴികള്‍ പലയിടത്തും വലിയ ഗര്‍ത്തങ്ങളായി തന്നെ രൂപം പ്രാപിച്ചിട്ടുണ്ട്.
ഇത്തരം കുഴികള്‍ വര്‍ദ്ധിച്ചതിനാല്‍ വാഹനങ്ങള്‍ക്ക് വളരെ വേഗത കുറച്ചേ സഞ്ചരിക്കാ നാകുന്നുള്ളൂ.റോഡില്‍ ട്രാഫിക്ക് പോലീസിന്റെ സഹായം ഇരുപത്തിനാല് മണിക്കൂറും ഉണ്ടെങ്കിലും അവര്‍ക്ക് പരിഹരിക്കാവുന്നതിനെക്കാള്‍ എത്രയോ കൂടുതലാണ് ഇവിടെയുണ്ടാകുന്ന തടയസങ്ങള്‍.റോഡ് എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കുകയാണ് പ്രശ്ന പരിഹരണത്തിന് പ്രാഥമികമായി ചെയ്യേണ്ടത്.