headerlogo
local

കിനാലൂരിലേത് എയിംസിന് അനുയോജ്യമായ ഭൂമി- മന്ത്രി വീണാ ജോർജ്

പദ്ധതി സ്ഥലം ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു

 കിനാലൂരിലേത് എയിംസിന് അനുയോജ്യമായ ഭൂമി- മന്ത്രി വീണാ ജോർജ്
avatar image

NDR news

20 Nov 2021 06:26 PM

കിനാലൂർ: കിനാലൂരിലേത് എയിംസിന് അനുയോജ്യ ഭൂമിയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കിനാലൂരിലെ ഭൂമി സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിൻ്റെ സ്വപ്ന പദ്ധതിയാണ് എയിംസെന്നും ഇതിനായി സർക്കാർ കോഴിക്കോട്ട് കണ്ടെത്തിയ സ്ഥലം അനുയോജ്യമാണെന്നും മന്ത്രി പറഞ്ഞു.

      കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. വ്യവസായ വകുപ്പിൻ്റെ 140 ഏക്കർ ഭൂമി ഡി എം ഇ യുടെ പേരിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.

      വ്യവസായ വകുപ്പിൻ്റെ ഭൂമിക്ക് പുറമെ 60 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുക്കേണ്ടതുണ്ടെന്നും ഏറ്റെടുക്കാനുള്ള നടപടി വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

       എയിംസ് കോഴിക്കോട് യാഥാർത്ഥ്യമായാൽ കേരളത്തിൻ്റെ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് വലിയ ചുവട് വെപ്പായി മാറും. അഡ്വ. കെ.എം. സച്ചിൻ ദേവ് എം എൽ എ, ജില്ലാ കളക്ടർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവരും മന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ചു.

NDR news
20 Nov 2021 06:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents