പേരാമ്പ്ര ബൈപാസ്: പ്രവർത്തനം വിലയിരുത്താൻ നേരിട്ടെത്തി മന്ത്രി
മറ്റ് ജനപ്രതിനിധികളും മന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ചു

പേരാമ്പ്ര: പേരാമ്പ്ര പട്ടണത്തിൻ്റെ ചിരകാല സ്വപ്നമായിരുന്ന ബൈപ്പാസ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബൈപ്പാസിൻ്റെ പ്രവർത്തനങ്ങൾ മന്ത്രി പി. എ. മുഹമ്മദ് റിയാസ് നേരിട്ടെത്തി വിലയിരുത്തി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് ആക്സിലറിങ്ങ് പിബ്ലിയുഡി പദ്ധതിയുടെ ഭാഗമായി നിര്‍മാണ പുരോഗതി മന്ത്രി പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് സ്ഥലത്ത് നേരിട്ടെത്തി പരിശോധനാ നടത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ. പി. ബാബു, പഞ്ചായത്ത് പ്രസിഡണ്ട് വി. കെ. പ്രമോദ്, മുൻ എം എൽ എ എ. കെ. പത്മനാഭൻ മാസ്റ്റർ, മുൻ ജില്ലാ പഞ്ചായത്ത് അംഗം എ. കെ. ബാലൻ എന്നിവർ മന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ചു.