കൊയിലാണ്ടിയില്‍ ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റേതാണ് അപകടത്തില്‍ പെട്ട ലോറി.ഗ്യാസ് ചേര്‍ച്ചയില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി

കൊയിലാണ്ടി: നന്തി ടോള്‍ ബൂത്തിന് സമീപം ഇന്നലെ ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞു. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ടാങ്കര്‍ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റേതാണ് അപകടത്തില്‍ പെട്ട ലോറി. എ എസ് ടി ഒ, പി.കെ. പ്രമോദിന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്സ് സംഘം ഉടനെ സ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിച്ചു.
ടാങ്കില്‍ നിന്ന് ഗ്യാസ് ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് ഉറപ്പ് വരുത്തുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് ലോറി ക്രെയിന്‍ ഉപയോഗിച്ച് നീക്കി. അപകട സമയത്ത് മറ്റ് വാഹനങ്ങള്‍ കൂട്ടമായി കടന്ന് പോകാത്തതിനാല്‍ വലിയ അപകടം ഒഴിവായി.ഗതാഗത തടസം ഇല്ല.