കീഴ്പയ്യൂർ - ഒളോറപ്പാറ നിവാസികൾക്ക് ദുരിത യാത്ര
മാസങ്ങളോളമായി റോഡടച്ച് നടക്കുന്ന കലുങ്കിന്റെ നിർമാണ പ്രവൃത്തി കരാറു കാരൻ്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അലംഭാവം മൂലം അലക്ഷ്യമായി നീളുകയാണെന്നാണ് നാട്ടുകാർ

മേപ്പയൂർ :മേപ്പയ്യൂർ കീഴ്പയ്യൂർ റോഡിലെ ഒളോറപ്പാറ ഭാഗത്ത് നടക്കുന്ന നിർമ്മാണ പ്രവർത്തികൾ പ്രദേശവാസികളുടെ യാത്ര ദുസ്സഹ മാക്കിയിരിക്കയാണ്. റോഡ് പുന രുദ്ധാരണത്തിന്റെ ഭാഗമായാണ് ഇവിടെ ജോലി നടക്കുന്നതെങ്കിലും പ്രദേശ വാസികൾ കടുത്ത യാത്ര പ്രശ്നമാണ് അനുഭവിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ജന ജീവിതം സാധാരണ നിലയിലേ ക്കായതോടെ ഈ റൂട്ടിൽ സഞ്ചരി ക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. സ്കൂൾ കുട്ടികളട ക്കമുള്ള യാത്രക്കാർ വളരെയേറെ പ്രയാസമനുഭവിക്കുന്നു. മാസ ങ്ങളോളമായി റോഡടച്ച്
നടക്കുന്ന കലുങ്കിന്റെ നിർമാണ പ്രവർത്തി കരാറുകാരൻ്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും
അലംഭാവം മൂലം അലക്ഷ്യമായി
നീളുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. റോഡടച്ചപ്പോൾ ജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള മറു വഴി കണ്ടെത്താൻ ബന്ധപ്പെട്ടവർ തയ്യാറായില്ല.
ജനങ്ങൾ രൂക്ഷമായ യാത്രാ പ്രശ്നം അനുഭവിക്കുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തന്നെ ഇവിടുത്തെ നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. യൂസഫ് താവന ആധ്യക്ഷം വഹിച്ചു. എ കെ രാജൻ, ഇ.പി.എ. റഹ്മാൻ,സിറാജ് പി എന്നിവർ സംസാരിച്ചു.