കൂരാച്ചുണ്ടിൽ റബർ ടാപ്പിങ് പരിശീലന പരിപാടി സംഘടിപ്പിച്ചു
പരിപാടിയുടെ സമാപന സമ്മേളനം റബർ ബോർഡ് ഡെവലപ്മെൻ്റ് ഓഫീസർ വി. ജി. സന്തോഷ് ഉദ്ഘാടനം ചെയ്തു

കൂരാച്ചുണ്ട്: റബർ ബോർഡ് കോഴിക്കോട് റീജിണൽ ഓഫീസും എരപ്പാൻതോട് റബർ ഉത്പാദന സംഘവും സംയുക്തമായി റബർ ടാപ്പിങ് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടു നിന്ന പരിശീലന പരിപാടിയുടെ സമാപനം റബർ ബോർഡ് ഡെവലപ്മെൻ്റ് ഓഫീസർ വി. ജി. സന്തോഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഫീൽഡ് ഓഫീസർ ആൻസ് മാത്യു, ജോസ് ഇട്ടിയാപ്പാറ, ജോർജ് ചിരട്ടവയലിൽ, അഷ്റഫ് മാനാംകുളം, ബിജു പതിയിൽ എന്നിവർ സംസാരിച്ചു. പരിശീലനം പൂർത്തിയായവർക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.