headerlogo
local

മേപ്പയൂരിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ.രാഘവൻ വിടവാങ്ങി

ഇദ്ദേഹത്തിൻ്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത് യുഗപ്രഭാവനായ കമ്മ്യൂണിസ്റ്റ് കാരണവരെ

 മേപ്പയൂരിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ.രാഘവൻ വിടവാങ്ങി
avatar image

NDR News

25 Nov 2021 12:23 PM

മേപ്പയൂർ: മേപ്പയൂരിൻ്റെ ജനനായകനായ കമ്യൂണിസ്റ്റ് നേതാവ് കെ കെ രാഘവൻ നിര്യാതനായി. കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവ് ,മേപ്പയൂരിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അജയ്യനായ അമരക്കാരൻ ,സി പി ഐ എം ന്റെ പേരാമ്പ്ര ഏരിയാ കമ്മിറ്റി മെമ്പർ ,പഞ്ചായത്ത് പ്രസിഡണ്ട് ,മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് , മേപ്പയ്യൂർ സർവീസ് ബാങ്ക് പ്രസിഡണ്ട് ഇതിലെല്ലാമുപരി അടിസ്ഥാനവർഗ്ഗത്തിന്റെ കൂട്ടുകാരൻ എന്നിങ്ങനെ നാട്ടുകാരുടെ പ്രിയ നേതാവാണ് വിടവാങ്ങിയത് .

       ചെറുവണ്ണൂരിലെ പാർട്ടിയുടെ വളർച്ചയിലും സംഘടനാ ശേഷിയിലും വലംകൈ ആയി പ്രവർത്തിച്ച ഇദ്ദേഹം കുടികിടപ്പ് സമരം ,കൈതോല സമരം ,1992 ലെ സംഘർഷം ,തുടങ്ങിയ നിരവധി പ്രശ്നങ്ങളിൽ നിർണായകമായ നേതൃത്വം വഹിച്ചു. ഇദ്ദേഹത്തിൻ്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത് യുഗപ്രഭാവനായ കമ്മ്യൂണിസ്റ്റ് കാരണവരെയാണ്.

        കല്യാണിയാണ് ഭാര്യ. മക്കൾ: സുനിൽ കുമാർ, അനിൽ കുമാർ, നിർമല, ബീന. മരുമക്കൾ: ജിഷ, സുനന്ദ, രാഘവൻ,   രമേശൻ.

       രാവിലെ 10 മണിമുതൽ 12 വരെ മേപ്പയൂർ സി.പി.എം ലോക്കൽ കമ്മിറ്റി ആപ്പീസിൽ പൊതു ദർശനത്തിന് ശേഷം സംസ്കാര ചടങ്ങ് 2 മണിയ്ക്ക് വീട്ട് വളപ്പിൽ നടക്കും. പരേതനോടുള്ള ആദര സൂചകമായി 1 മണി മുതൽ 3 മണി വരെ മേപ്പയൂരിൽ ഹർത്താൽ ആചരിക്കും. 5 മണിയ്ക്ക് മേപ്പയൂരിൽ അനുശോചന സമ്മേളനം ചേരും.

NDR News
25 Nov 2021 12:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents