headerlogo
local

ആദരിക്കലും അനുമോദനവും സംഘടിപ്പിച്ചു

തറമ്മലങ്ങാടി ബോധി കലാ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.

 ആദരിക്കലും അനുമോദനവും സംഘടിപ്പിച്ചു
avatar image

NDR News

28 Nov 2021 02:23 PM

കാരയാട് : തറമ്മലങ്ങാടി ബോധി കലാ സാംസ്കാരിക സമിതിയുടെ  നേതൃത്വത്തിൽ ആദരിക്കലും അനുമോദനവും സംഘടിപ്പിച്ചു. കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായ  ധനേഷ് എം വി, മനാഫ് കെ  കെ (ആർ ആർ ടി മെമ്പർമാർ ) , കല്യാണി പി പി സൗദ പി. എം. (ആശാ വർക്കർമാർ )  ബുഷറ (ജെ പി എച്ച് എൻ) എന്നിവരെയാണ് ആദരിച്ചത്.
എം.എ. ഹിസ്റ്ററിയിൽ (കേരള യൂനിവേർസിറ്റി) ഒന്നാം റാങ്ക് നേടിയ എം സി ആര്യയെ ചടങ്ങിൽ അനുമോദിച്ചു. ആര്യയ്ക്കുളള ക്യാഷ് അവാർഡ്, സമിതി അംഗം പി കെ ദാമോദരൻ നൽകി.
       അനുമോദന ചടങ്ങ് അഡീഷണൽ ഡി.എം ഒ  പീയുഷ് എം നമ്പൂതിരി  ഉദ്ഘാടനം ചെയ്തു.
 ഡോ. മുഹമ്മദ് അഷറഫ്, ഡോ. സിനീഷ്, ശ്രീജിത്ത് കെ. (ജെ എച്ച് ഐ), വി.പി അശോകൻ (വാർഡ് മെമ്പർ ) കെ.കെ വേണുഗോപാൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ വി.ഗംഗാധരൻ
അദ്ധ്യക്ഷനായിരുന്നു. സി.കെ ബാലകൃഷണൻ സ്വാഗതവും, എം രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

NDR News
28 Nov 2021 02:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents