മാരകമായ മയക്കു മരുന്ന് ശേഖരവുമായി മുത്താമ്പി സ്വദേശി പോലീസ് പിടിയിലായി
പ്രതിയില്‍ നിന്ന് ഇരുപത് ഗ്രാം എം.ഡി.എം.എയും 1.47ഗ്രാം ഹഷീഷും പിടിച്ചെടുത്തു

വടകര. മാരകമായ മയക്കുമരുന്ന് ശേഖരം കൈവശം വച്ച നിലയില്‍ മുത്താമ്പി സ്വദേശിയെ വടകര പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി മുത്താമ്പി സ്വദേശി അറഫ ഹൗസില്‍ ഷിറാസ് മൊയ്തിനെയാണ് (22)വടകര എസ്.ഐ. കെ.കെ. രേഷ്മയും സംഘവും പിടി കൂടിയത്. ഇയാള്‍ മയക്കുമരുന്നുമായി ട്രെയിന്‍ മാര്‍ഗം ഗോവയില്‍ നിന്ന് വടകരയെത്തിയതായിരുന്നു. ഇയാളില്‍ നിന്ന് ഇരുപത് ഗ്രാം എം.ഡി.എം.എയും 1.47ഗ്രാം ഹഷീഷും പിടിച്ചെടുത്തു.
മുപ്പതിനായിരം രൂപയ്ക്ക് ഗോവയില്‍ നിന്ന് വാങ്ങുന്ന മയക്കു മരുന്നുകള്‍ നാട്ടില്‍ ഒരു ലക്ഷത്തോളം രൂപയ്ക്ക് വില്പന നടത്തുമെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇതിന് മുമ്പും പ്രതി ഇത്തരം ഇടപാടുകള്‍ നടത്തിയതായി സംശയിക്കുന്നു.
മയക്കുമരുന്നു കേസില്‍ നേരത്തെ പല തവണ ഇയാളെ എക്സൈസ് സംഘം പിടിച്ചിരുന്നു. വടകര ജ്യൂഡീഷ്യല്‍ മജിസ്ത്രേട്ട് കോടതി മുമ്പാകെ ഹാജരാക്കിയ ഇയാളെ കോടതി റിമാന്റ് ചെയ്തു.