അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
കാവിൽ പള്ളിയത്ത് കുനി അംഗൻവാടി കെട്ടിടത്തിൻ്റെ ഉദ്ഘാടനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവഹിച്ചത്.
നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പള്ളിയത്ത് കുനി അംഗൻവാടി കെട്ടിടോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവഹിച്ചു. വാർഡ് മെമ്പർ രജില പി പി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു
ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിച്ച ഉമൈയ കെ.യ്ക്ക് ചടങ്ങിൽ ഉപഹാരസമർപ്പണം നടത്തി.
ശശി മാസ്റ്റർ ടി.എം (വൈ. പ്രസിഡണ്ട്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്)
നിഷ കെ.എം (വൈ. പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത്) സുധീഷ് (ചെയർമാൻ, വികസന സ്റ്റാന്റിംഗ് കമ്മറ്റി) ഷൈമ കെ.കെ (ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി) ടി.സി. സുരേന്ദ്രൻ മാസ്റ്റർ (ചെയർമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി)
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മിനി ഒ.എം, ഷാഹിന കെ, ടി നിസാർ മാസ്റ്റർ,
പി. അച്ചുതൻ മാസ്റ്റർ (ആസൂത്രണ സമിതി ഉപാധ്യക്ഷൻ)സുധ വിശ്വനാഥ് (സി ഡി പി.ഒ ബാലുശ്ശേരി), രാജലക്ഷ്മി (സൂപ്പർവൈസർ ), യശോദ തെങ്ങിട (മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്)
സി.കെ. ബാലകൃഷ്ണൻ മാസ്റ്റർ (മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ) വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

