പത്ത് ദിവസം മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പൂനൂർപുഴയിൽ കണ്ടെത്തി
തൈക്കണ്ടികടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

കോഴിക്കോട്: പത്ത് ദിവസങ്ങൾക്ക് മുമ്പ് കുന്ദമംഗലത്ത് നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. കുന്നമംഗലം മുറിയനാൽ കരുവാരപ്പറ്റ റുഖിയയുടെ മൃതദേഹമാണ് പൂനൂർ പുഴയിൽ തൈക്കണ്ടികടവിൽ നിന്നും കണ്ടെത്തിയത്. 53 വയസ്സായിരുന്നു.
സന്നദ്ധ സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് ബഷീർ ശർഖിയ്യ, സ്വാലിഹ് നന്മണ്ട, ഷബീർ ചെറുവണ്ണൂർ, പി. പി. നിസാർ, നാസർ നരിക്കുനി എന്നിവരുടെ നേതൃത്വത്തിലെത്തിയ 30 അംഗങ്ങൾ അടങ്ങിയ സംഘമാണ് മൃതദേഹം കണ്ടെത്തിയത്.
നവംബർ 19 ന് രാവിലെയാണ് ഇവരെ കാണാതായത് കുന്നമംഗലം പോലീസും, വെള്ളിമാട് കുന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുഴയിലും പരിസരത്തും നടത്തിയ തെരച്ചിലിൽ കണ്ടെത്താനായിരുന്നില്ല.സ്ഥലത്തെത്തിയ പോലീസ് നായ മണം പിടിച്ചു പുഴയുടെ തീരത്ത് എത്തിയതോടെ ആണ് പുഴയിൽ അകപ്പെട്ടതാണെന്ന സംശയം ബലപ്പെട്ടത്. ഇതേതുടർന്ന് കുന്നമംഗലം എസ് ഐമാരായ അഷ്റഫ്, വിൻസന്റ് എന്നിവരുടെ നേതൃത്വത്തിൽ വെള്ളിമാടുകുന്ന് ഫയർ ഫയർഫോഴ്സുമായി ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. ആധുനിക സജ്ജീകരണങ്ങളോടെ പുഴയുടെ രണ്ട് കിലോമീറ്റർ ഭാഗം അരിച്ചുപെറുക്കി എങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.