കൊയിലാണ്ടി സപ്ലൈക്കോയുടെ സഞ്ചരിക്കുന്ന വാഹനം പുറപ്പെട്ടു
വിലക്കയറ്റം തടഞ്ഞു നിര്‍ത്തുന്നതിന്റെ ഭാഗമായി കൊയിലാണ്ടി സപ്ലൈക്കോയാണ് വാഹനത്തില്‍ അവശ്യ സാധവനങ്ങള്‍ വിതരണം ചെയ്യുന്നത്

കൊയിലാണ്ടി.അനുദിനമുള്ള വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ സപ്ലൈകോയുടെ പുതിയ സംരംഭം. കൊയിലാണ്ടി സപ്ലൈക്കോയാണ് സഞ്ചരിക്കുന്ന വില്പനശാല നടത്തിക്കൊണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് സഹായവുമായെത്തുന്നത്.
വിപണിയിലുണ്ടാവുന്ന അനിയന്ത്രിതമായ വിലക്കയറ്റം തടയുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. വില്പനശാല വണ്ടിയുടെ ഫ്ലാഗ് ഓഫ് കര്‍മ്മം കൊയിലാണ്ടിയില്‍ നടന്നു. നിയോജക മണ്ഡലം എം.എല്‍.എ. കാനത്തില്‍ ജമീല വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. സപ്ലൈകോക്ക് സമീപം നടന്ന ചടങ്ങില്‍ കൊയിലാണ്ടി മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ആധ്യക്ഷം വഹിച്ചു.
അജിത് ഇ.ക., അസീസ് എ, ചന്ദ്രന്‍ കുഞ്ഞി പറമ്പില്‍ നജീബ് പി.എം., എന്നിവര്‍ സംസാരിച്ചു. സപ്ലൈക്കോയിലൂടെ വില്പന നടത്തുന്ന സാധനങ്ങള്‍ വാഹനത്തില്‍ ലഭ്യമാവും. ഇന്നും നാളെയുമായി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനം സഞ്ചരിച്ച് വില്പന നടത്തും.