തീക്കുനിയിൽ നിർമാണത്തിലിരുന്ന വീട് തകർന്ന് യുവാവ് മരിച്ചു
അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്
വേളം: തീക്കുനിയിൽ നിർമാണത്തിനിടെ വീട് തകർന്ന് വീണു. സംഭവത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തീ സ്വദേശി നെല്ലിയുള്ള പറമ്പത്ത് ജിതിൻ (25) ആണ് മരിച്ചത്. മടോം മരുതുള്ളതിൽ വിഷ്ണു, അനന്തോത്ത് ബിജീഷ്, തരിപ്പയിൽ അജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പകൽ 11 മണിയോടെയാണ് സംഭവം.
മങ്ങാട്ടുകുന്ന് മലയിൽ കരീമിൻ്റെ വീട്ടിലാണ് അപകടമുണ്ടായത്. നിർമ്മാണത്തിലിരുന്ന വീടിൻ്റെ അടുക്കള ഭാഗത്തെ സ്ലാബ് തകർന്ന് വീഴുകയായിരുന്നു. ജിതിൻ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെല്ലിയുള്ള പറമ്പത്ത് കണ്ണൻ, ചന്ദ്രി ദമ്പതിമാരുടെ മകനാണ് ജിതിൻ. മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

