മടപ്പള്ളി കോളേജിൽ സുകൃതം സ്കോളർഷിപ്പ് വിതരണം ചെയ്തു
വിതരണോദ്ഘാടനം ജനറൽ സെക്രട്ടറി ബി. വിനോദ് കുമാർ നിർവഹിച്ചു

വടകര: മടപ്പള്ളി ഗവ.കോളേജ് 1986- 91 സയൻസ് ബാച്ച് വിദ്യാർത്ഥികളുടെ സംഘടനയായ സുകൃതത്തിൻ്റെ ആഭിമുഖ്യത്തിൽ മടപ്പള്ളി ഗവ.കോളേജിലെ അർഹരായ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ സുകൃതം സ്കോളർഷിപ്പ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ജനറൽ സെക്രട്ടറി ബി. വിനോദ് കുമാർ നിർവഹിച്ചു. ആദ്യ ഗഡു തുകയുടെ ചെക്ക് ഭാരവാഹികൾ പ്രിൻസിപ്പാളിന് കൈമാറി.
പ്രിൻസിപ്പാൾ ഡോ: ഒ. കെ. ഉദയകുമാർ അധ്യക്ഷനായ ചടങ്ങിൽ ആർ. ഡി. ബിജു, എം. രാജീവൻ, പി. എം. ഷിനു, ഡോ: ബി. പ്രീത, എം. ഹമീദ്, ജിതിൻ പോള എന്നിവർ സംസാരിച്ചു.