headerlogo
local

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം

പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.അനിത ഉദ്ഘാടനം ചെയ്തു.

 നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം
avatar image

NDR News

09 Dec 2021 08:14 PM

നടുവണ്ണൂർ:  ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  വി.കെ.അനിത ഉദ്ഘാടനം ചെയ്തു.ടി പി ദാമോദരൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ട്  നിഷ.കെ.എം..ബ്ലോക്ക് വൈസ് : പ്രസിഡണ്ട്  ടി.എം ശശി ,ബ്ലോക്ക് പഞ്ചായത്തംഗം  എം.കെ.ജലീൽ എന്നിവർ എന്നിവർ സംസാരിച്ചു. 

            നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സുധീഷ് ചെറുവത്ത്   പതിമൂന്നാം പദ്ധതി അവലോകനം   നടത്തി..  പ്രൊഫ: ടി.പി. കുഞ്ഞിക്കണ്ണൻ പതിനാലാം പദ്ധതിയുടെ നയസമീപനം വിശദീകരിച്ചു.  പി.അച്ചുതൻ മാസ്റ്റർ സ്റ്റാറ്റസ് റിപ്പോർട്ട് സംബന്ധിച്ച് വിശദീകരണം നടത്തി. നടുവണ്ണൂർ ഗ്രീൻ പെരൈസോ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് അസി: സെക്രട്ടറി  കെ.കെ.ഷിബിൻ സ്വാഗതവും  ടി.സി.സുരേന്ദ്രൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

NDR News
09 Dec 2021 08:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents