ഡി.കെ. ഡി. എഫ് സമര പ്രഖ്യാപനം ഫലം കണ്ടു; വയൽ നികത്തിയതിൽ വില്ലേജ് ഓഫീസറുടെ ഇടപെടൽ
കുരുടിമുക്കിലെ നെൽ വയലിൽ ഇറക്കിയ മണ്ണ് നീക്കം ചെയ്തു

അരിക്കുളം: കുരുടി വീട് മുക്കിൽ നെൽ വയലിൽ അടിച്ചമണ്ണ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ എടുത്ത് മാറ്റി. അരിക്കുളം പഞ്ചായത്തിലെ കുരുടി വീട് മുക്കിൽ സ്വകര്യ വ്യക്തികൾ തണ്ണിർ തടം മണ്ണിട്ട് നികത്താനുള്ള ശ്രമം ഡി.കെ - ഡി. എഫ് അരിക്കുളം മണ്ഡലം കമ്മറ്റിയുടെ ശക്തമായ എതിർപ്പിനെയും സമര പ്രഖ്യാപനത്തെയും തുടർന്ന് വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ ജെ.സി. ബി. യും ടിപ്പറും ഉപയോഗിച്ച് നീക്കം ചെയ്തു.
ഡി. കെ.ഡി.എഫ്. അരിക്കുളം മണ്ഡലം പ്രസിഡൻറ് റിയാസ് ഊട്ടേരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുഴുവൻ മലയാള പത്രങ്ങളിലും ഔൺലൈൻ മാധ്യമങ്ങളിലും കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു.
തുടർന്ന് വില്ലേജ് ഓഫിസർ റിയാസ് ഊട്ടേരിയോട് 8 ദിവസത്തിനുള്ളിൽ നടപടി ഉണ്ടാകും എന്ന് അറിയിച്ചിരുന്നു. ഉടമകൾക്ക് സ്‌റ്റോപ്പ് മെമ്മോയും നൽകിയിരുന്നു. തുടർ നടപടിയായി ഇന്ന് രാവിലെ തന്നെ മണ്ണ് നീക്കം ചെയ്യുകയും ചെയ്തു.