ഇന്റർനാഷനൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് താലൂക്ക് തല ഉദ്ഘാടനം
പയ്യോളി നഗരസഭ ചെയർമാർ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു

പയ്യോളി: ഇന്റർനാഷനൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റിന്റെ കൊയിലാണ്ടി താലൂക്ക്തല ഉദ്ഘാടനം നടത്തി. അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പയ്യോളി നഗരസഭ ചെയർമാർ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ കോഡിനേറ്റർ പി. വി. രാജീവിന്റെ അധ്യക്ഷനായ ചടങ്ങിൽ താമരശ്ശേരി. കോഡിനേറ്റർ ഗംഗ കട്ടിപ്പാറ, കോഴിക്കോട് താലൂക്ക് കോഡിനേറ്റർ ഷാജി രാജഗിരി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. ടി. അബ്ദുറഹിമാൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മഹിജ എളോടി, വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിനോദ് കെ. ടി, ആസൂത്രണസമിതി അംഗം സബീഷ് കുന്നങ്ങോത്ത്, കർഷകമോർച്ച പ്രസിഡന്റ് പയ്യോളി പ്രഭാകരൻ പ്രശാന്തി എന്നിവർ സംസാരിച്ചു.
താലൂക്ക് കോഡിനേറ്റർ പി. കെ. സുനിൽകുമാർ കാവുംവട്ടം സ്വാഗതവും പയ്യോളി നഗരസഭ കോഡിനേറ്റർ ഷൈനു കുന്നുംപുറത്ത് നന്ദിയും പറഞ്ഞു.