വടകര താലൂക്ക് ഓഫീസിലെ തീപ്പിടുത്തം; മന്ത്രി പി. എ. മുഹമ്മദ് റിയാസ് അടിയന്തര യോഗം വിളിച്ചുചേർത്തു
വടകര ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല
 
                        വടകര: താലൂക്ക് ഓഫീസ് അംഗ്നിക്കിരയായ സംഭവത്തിൽ മന്ത്രി പി. എ. മുഹമ്മദ് റിയാസ് അടിയന്തര യോഗം വിളിച്ചു ചേർത്തു. സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. അപകടത്തിൽ ഓഫീസിലെ ഫയലുകളും ഫര്‍ണിച്ചറുകളും കത്തി നശിച്ചു.
നാലര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഫയര്‍ ഫോഴ്‌സ് തീ അണച്ചത്. വടകരയ്ക്ക് പുറമെ നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നി രക്ഷാ സേനയും സ്ഥലത്തെത്തിയാണ് തീയണച്ചത്.
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് വടകര താലൂക്ക് ഓഫീസിലെ തീപിടിച്ചത്. താലൂക്ക് ഓഫീസിന് സമീപമുള്ള സബ്ജയിലിന്റെ സൂപ്രണ്ട് ജിജേഷാണ് തീ പടരുന്ന വിവരം ഫയര്‍ ഫോഴ്‌സില്‍ അറിയിച്ചത്.
സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഓഫീസിന് പകരം സംവിധാനം ഇന്ന് തന്നെ ഏര്‍പ്പെടുത്തുമെന്നും കലക്ടർ അറിയിച്ചു. ഏതാണ്ട് രേഖകളെല്ലാം ഡിജിറ്റലൈസ് ചെയ്തത് കൊണ്ട് വലിയ പ്രശ്‌നങ്ങളുണ്ടാവിലെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം ജില്ലാ കളക്ടര്‍ വ്യക്തമാക്കി. വടകര ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല നൽകിയത്.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            