മൈത്രീ നഗർ കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
പ്രമുഖ സിനിമാ - നാടകനടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം നിർവഹിച്ചു
മേപ്പയ്യൂർ: മേപ്പയ്യൂർ - കൽപ്പത്തൂർ റോഡിൽ മൈത്രീനഗറിൽ നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. പ്രമുഖ സിനിമാ - നാടകനടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം നിർവഹിച്ചു.
പി.കെ അനീഷ് അധ്യക്ഷനായ ചടങ്ങിൽ കെ. പി. വേണുഗോപാൽ, മുജീബ് കോമത്ത്, കെ. ശ്രീധരൻ, ബാബുരാജ് പുളിക്കൂൽ, എൻ. കെ. സന്തോഷ്, പി. സുജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

