ഉള്ളിയേരിയിൽ സൗജന്യ നേത്രപരിശോധന - തിമിരശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു
ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് അംഗം കെ. എം. സുധീഷ് ഉദ്ഘാടനം ക്യാമ്പ് ചെയ്തു
ഉള്ളിയേരി : വോയിസ് ഓഫ് മുണ്ടോത്തും ബാലുശ്ശേരി വിട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി മുണ്ടോത്ത് അംഗനവാടിയിൽ സൗജന്യ നേത്രപരിശോധനയും തിമിരശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു.
ക്യാമ്പ് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ കെ. എം. സുധീഷ് ഉദ്ഘാടനം ചെയ്തു. വോയിസ് ഓഫ് മുണ്ടോത്ത് സെക്രട്ടറി ബിനോയ് അവന്നൂർ മീത്തൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ടീച്ചർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.
ബഷീർ ഇ. എം, വിട്രസ്റ്റ് കണ്ണാശുപത്രി പബ്ലിക് റിലേഷൻ ഓഫീസർ ബാലകൃഷ്ണൻ എൻ. കെ. എന്നിവർ സംസാരിച്ചു. ചടങ്ങിൽ വോയിസ് ഓഫ് മുണ്ടോത്ത് പ്രസിഡന്റ് അരുൺ അവന്നൂർ സ്വാഗതവും ട്രഷറർ നിധീഷ് നമ്പ്യാട്ടിൽ നന്ദിയും പറഞ്ഞു.

