കല്ലോട് സിസ്റ്റർ ലിനി സ്മാരക ബസ് സ്റ്റോപ് ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര എംഎൽഎ ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു
കല്ലോട്: പേരാമ്പ്രയുടെ പ്രിയപ്പെട്ട മാലാഖ സിസ്റ്റർ ലിനിയുടെ നാമധേയത്തിൽ കല്ലോട് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു. പേരാമ്പ്ര എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷത്തോളം ചിലവിട്ട് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ സി. എം. ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. എം. റീന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. കെ. ലിസി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിനോദ് തിരുവോത്ത്, അമ്പിളി കെ, പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ: ഷാമിൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. പി. ബാബു അധ്യക്ഷനായ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. കെ. പ്രമോദ് സ്വാഗതവും മെമ്പർ കെ. എൻ. ശാരദ നന്ദിയും പറഞ്ഞു.

