headerlogo
local

രാമല്ലൂർ ഗവ: എൽ. പി. സ്കൂളിൽ കാർഷിക ക്ലബ്ബ് ഉദ്ഘാടനം

നൊച്ചാട് കൃഷി വികസന ഓഫീസ് അസി: അഗ്രിക്കൾച്ചർ ഓഫീസർ സോന ഉദ്ഘാടനം ചെയ്തു

 രാമല്ലൂർ ഗവ: എൽ. പി. സ്കൂളിൽ കാർഷിക ക്ലബ്ബ് ഉദ്ഘാടനം
avatar image

NDR news

22 Dec 2021 03:10 PM

രാമല്ലൂർ: രാമല്ലൂർ ഗവ: എൽ. പി. സ്കൂളിലെ കനി കാർഷിക ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. നൊച്ചാട് കൃഷി വികസന ഓഫീസ് അസി: അഗ്രിക്കൾച്ചർ ഓഫീസർ സോന ഉദ്ഘാടനം നിർവഹിച്ചു.

        ചടങ്ങിൽ ഹെഡ്മാസ്റ്റർ ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് ചെയർമാൻ കെ. കെ. ശങ്കരൻ വൈസ് ചെയർമാൻ ദാമോദരൻ നായർ, യു. കെ. ശശി, കോർഡിനേറ്റർ സയീദ്, പുഷ്പ ടീച്ചർ, സുകുമാരൻ, എന്നിവർ സംസാരിച്ചു.

         ബഹുജന പങ്കാളിത്തത്തോടെ നില മൊരുക്കി പച്ചക്കറി, ഫലവൃക്ഷങ്ങൾ, എന്നിവ കൃഷി ചെയ്യാനും യോഗത്തിൽ തീരുമാനമായി. പി. ടി.എ. പ്രസിഡണ്ട് സി. കെ. ശശി സ്വാഗതവും നിജില കെ. സി. നന്ദിയും പറഞ്ഞു.

NDR news
22 Dec 2021 03:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents