നരിക്കുനി ബസ് സ്റ്റാൻഡ് ഇന്നുമുതൽ ഒരാഴ്ച അടച്ചിടും
മറ്റ് വാഹനങ്ങൾ നോ പാർക്കിംങ്ങ് ഏരിയകളിൽ പാർക്ക് ചെയ്യാൻ പാടില്ല

നരിക്കുനി : നരിക്കുനി ബസ്റ്റാന്റ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇന്നുമുതൽ (22/12/2021 ബുധനാഴ്ച മുതൽ) തുടർന്ന് നടക്കുന്നതിനാൽ ഒരാഴ്ച ബസ്റ്റാന്റ് അടച്ചിടുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസത്തേത് പോലെ പടനിലം ഭാഗത്ത് നിന്ന് വരുന്ന ബസ്സുകളും കൊടുവള്ളി റോഡിലൂടെ വരുന്ന ബസ്സുകളും പടനിലം റോഡിലെ ലാവണ്യ ഗ്രൗണ്ടിന് സമീപം ആളെ ഇറക്കി ഗ്രൗണ്ടിൽ പാർക് ചെയ്യേണ്ടതാണ്.
നന്മണ്ട ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾക്ക് ലാവണ്യ ഗ്രൗണ്ടിലാണ് പാർക്കിങ്ങ് അനുവദിച്ചിരിക്കുന്നത്. പൂനൂർ ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ ബസ്റ്റാന്റ് പരിസരത്ത് ആളെ ഇറക്കി തിരിച്ച് പൂനൂർ റോഡിൽ പാർക്ക് ചെയ്യണം .കോഴിക്കോട് കുമാര സാമി ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ പഞ്ചായത്തിന് സമീപം ആളെ ഇറക്കി പൂനൂർ റോഡിലാണ് പാർക്ക് ചെയ്യേണ്ടത്.
നരിക്കുനിയിൽ നിന്ന് തിരിച്ച് പോവുന്ന ബസ്സുകൾ ആളെ കയറ്റുന്നതിന് രണ്ട് മിനിട്ടിൽ കൂടുതൽ സമയം ദീർഘിപ്പിക്കാൻ പാടില്ല.ട്രാൻസ്പോർട്ട് ബസുകളല്ലാത്ത മറ്റ് വാഹനങ്ങൾ നോ പാർക്കിംങ്ങ് ഏരിയകളിൽ പാർക്ക് ചെയ്യാൻ പാടില്ല