വിമുക്തി - ലഹരിവിരുദ്ധ ബോധവൽക്കരണം
നടുവണ്ണൂർ പഞ്ചായത്ത് ഏഴാം വാർഡ് കമ്മിറ്റി വാർഡിലെ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ പ്രത്യേക യോഗം വിളിച്ചു ചേർത്തു.

നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് വിമുക്തി കമ്മിറ്റി ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വാർഡിലെ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ പ്രത്യേക യോഗം വിളിച്ചു ചേർത്തു.
വിമുക്തി കമ്മിറ്റി കൺവീനർ ടി സി സുരേന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു , ചെയർമാൻ എം സതീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ നടുവണ്ണൂർ ടൗൺ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി സുരേഷ് ബാബു ഇ, താഴ്‌വര റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് മമ്മു ആഞ്ഞോളി, സെക്രട്ടറി കെ കെ ബാലൻ, ഗ്രാമശ്രീ നടുവണ്ണൂർ വെസ്റ്റ് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് അച്യുതൻ, നവജ്യോതി പാർപ്പിട കൂട്ടായ്മ സെക്രട്ടറി എ എം മാധവൻ എന്നിവർ സംസാരിച്ചു