ഔഷധ ഉദ്യാനം നിർമ്മിച്ചു നൽകി
നൊച്ചാട് ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റലിനാണ് ഔഷധ ഉദ്യാനം നിർമ്മിച്ചത്.

പേരാമ്പ്ര: നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പിലെ ഭാഗമായി നൊച്ചാട് ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റലിന് ഔഷധ ഉദ്യാനം നിർമ്മിച്ച് നൽകി.
പരിപാടി നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു പിസി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു.
ആദിത്യൻ എസ് ശ്രീധർ, ടി.ആയിഷ ഷഹാന , സീനിയർ മെഡിക്കൽ ഓഫീസർ ഡോ:കവിത, ഡോ: രമ്യ, പ്രോഗ്രാം ഓഫീസർ ഷോബിൻ കെ കെ എന്നിവർ സംസാരിച്ചു