പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
വിദ്യാർത്ഥി സംഗമം ബൈത്തുൽ ഇസ്സ ജനറൽ സെക്രട്ടറി ജനാബ് മുഹമ്മദ് അഹ്സനി ഉദ്ഘാടനം ചെയ്തു

നരിക്കുനി: ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. മലയോര മേഖലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവുറ്റ സംഭാവനകൾ നൽകിയ ബൈത്തുൽ ഇസ്സ കോളേജിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ബൈത്തുൽ ഇസ്സ ജനറൽ സെക്രട്ടറി ജനാബ് മുഹമ്മദ് അഹ്സനി ഉദ്ഘാടനം ചെയ്തു.
സിദ്ദിഖ് എസ്. കെ. സ്വാഗതം പറഞ്ഞു. യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എൻ. അബ്ദുറഹിമാൻ, ജനാബ്. മൊയ്തീൻകുട്ടി ഹാജി, വൈസ് പ്രിൻസിപ്പൽ ഷമീർ കെ, അക്കാദമിക് ഡയറക്ടർ ഡോ. സി. കെ. അഹമ്മദ്, പി.ടി.എ വൈസ് പ്രസിഡന്റ് അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി വിപ്ലവദാസ്, സുരേഷ് എം, ശശികുമാർ, മുഹമ്മദ് സ്വാലിഹ് എന്നിവർ സംസാരിച്ചു.