രാമല്ലൂരിൽ കാട്ടുപന്നി ആക്രമണം; വിദ്യാർത്ഥിക്ക് പരിക്ക്
ഇന്ന് പകൽ പതിനൊന്നു മണിയോടെയായിരുന്നു സംഭവം

നൊച്ചാട്: നൊച്ചാട് പഞ്ചായത്ത് രാമല്ലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ എട്ട് വയസുകാരന് പരിക്ക്. മലയിൽ ബിജുവിൻ്റെ മകൻ ആദിദേവിനാണ് പരിക്കേറ്റത്. കുട്ടിയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പകൽ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. കുട്ടികൾ കളിച്ചു കൊണ്ടിരിക്കെ പന്നിയെ കണ്ട് ഓടുകയായിരുന്നു. ഓട്ടത്തിനിടയിൽ തട്ടിവീണ ആദിദേവിനെ പന്നി ആക്രമിക്കുകയായിരുന്നു.
രാമല്ലൂരിലും സമീപ പ്രദേശങ്ങളിലും കാട്ടുപന്നി ആക്രമണം വർദ്ധിക്കുന്നതായി നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. എം. കുഞ്ഞിക്കണ്ണൻ പറഞ്ഞു.