കൂനംവെള്ളിക്കാവിൽ കാട്ടുപന്നി ആക്രമണം: ഒരു കുട്ടിക്ക് പരിക്ക്
ഇന്ന് ഉച്ചയോടെ വീടിന് അകത്തു വെച്ചാണ് കാട്ടുപന്നിയുടെ അക്രമത്തിന് ഇരയായത്

മേപ്പയൂർ: കൂനംവെള്ളിക്കാവിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റു. മാവുള്ളതിൽ ലതീഷിൻ്റെ മകൻ റോബി(11)നാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയോടെ വീടിന് അകത്തു വെച്ചാണ് കാട്ടുപന്നിയുടെ അക്രമത്തിന് ഇരയായത്. കുട്ടിക്ക് പേരാമ്പ്ര ഗവ: ആശുപത്രിയിൽ ചികിത്സ നൽകി വീട്ടിലുണ്ടായിരുന്ന മറ്റ് കുട്ടികൾ ബഹളം വെച്ചാണ് പന്നിയെ ഓടിച്ചത്.
മഠത്തുംഭാഗത്തും കാട്ടുപന്നിയെ കണ്ടതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. വിഷയം ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പന്നിയെ തല്ലിക്കൊല്ലാനോ വെടിവെക്കാനോ വാക്കാൽ അനുവാദം തന്നിട്ടുണ്ടെന്നും ഗ്രാമ പഞ്ചായത്ത് അംഗം ശ്രീനിലയം വിജയൻ അറിയിച്ചു.