headerlogo
local

കീഴരിയൂരില്‍ വന്‍ വ്യാജമദ്യ വേട്ട,വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

പേരാമ്പ്ര എക്സൈസ് സംഘവും കോഴിക്കോട് എക്സൈസ് ഇന്റലിജന്റ് പാര്‍ട്ടിയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്

 കീഴരിയൂരില്‍ വന്‍ വ്യാജമദ്യ വേട്ട,വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
avatar image

NDR News

30 Dec 2021 09:00 AM

കൊയിലാണ്ടി: കൊയിലാണ്ടി കീഴരിയൂരില്‍ വന്‍ വ്യാജ മദ്യ വേട്ട. പുതുവര്‍ഷ ആഘോഷത്തിനായി തയ്യാറാക്കുന്ന വ്യാജ മദ്യത്തിനുള്ള വാഷാണ് പിടികൂടിയത്. 1100 ലിറ്റര്‍ വാഷാണ് പിടിച്ചെടുത്തത്. വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 

     ഇന്നലെ ഉച്ചയോടെ പേരാമ്പ്ര എക്സൈസ് സംഘവും കോഴിക്കോട് എക്സൈസ് ഇന്റലിജന്റ് പാര്‍ട്ടിയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. ന്യൂയേര്‍ സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായിരുന്നു റെയ്ഡ്. കീഴരിയൂരിലെ ഇയാലോല്‍ കോളനി പരിസരത്തുള്ള പ്രവര്‍ത്തന രഹിതമായ ചെങ്കല്‍ ക്വാറിയില്‍ നിന്നാണ് ചാരായം വാറ്റുന്നതിനായുള്ള വാഷ് കണ്ടെടുത്തത്. 

     തുടര്‍ന്ന് അബ്കാരി നിയമപ്രകാരം കേസെടുത്തു. പുതുവത്സരാഘോഷത്തിനായി പ്രത്യേകം തയ്യാറാക്കിയ വാഷാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. പ്രിവന്റീവ് ഓഫീസര്‍ എന്‍. സുരേഷ് ബാബു, ഐബി പ്രിവന്റീവ് ഓഫീസര്‍ പ്രജിത് പി, ഗ്രൈഡ് പി. ഒ സജിത് കുമാര്‍,സി ഇ ഒ ജിജു കെഎന്‍, ഡ്രൈവര്‍ ദിനേശ് എന്നിവര്‍ ഉള്‍പ്പെട്ട എക്സൈസ് പാര്‍ട്ടിയാണ് റെയ്ഡ് നടത്തിയത്. പ്രതികളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

NDR News
30 Dec 2021 09:00 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents