കായണ്ണ, ചെറുക്കാട് ഉറവിട മാലിന്യ സംസ്കരണ പദ്ധതിക്ക് തുടക്കമായി
കായണ്ണ കൃഷി ഓഫീസർ അബ്ദുൽ മജീദ് പദ്ധതി ഉദ്ഘാടനം ചെയ്തു

കായണ്ണ : ഇന്റർ നാഷണൽ ഫൌണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് ട്രസ്റ്റിന്റെ സാമൂഹിക ശാക്തീകരണത്തിന് ആവശ്യമായ സംരംഭകരെ വാർത്തെടുത്ത് ഒരു സമൂഹത്തിന്റെ ഉയർച്ചയ്ക്കും, വ്യക്തി ജീവിതത്തിന്റെ ഉന്നമനത്തിനും, വേണ്ടിയുള്ള സോഷ്യൽ പ്രൊജക്റ്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യ പദ്ധതി ആയ ഉറവിടമാലിന്യ സംസ്കരണ പദ്ധതിയുടെ വാർഡ് തല ഉദ്ഘാടനം നടത്തി.
ചെറുക്കാട് മരോട്ടിക്കൽ മോഹൻദാസിന്റെ വീട്ടിൽ കായണ്ണ കൃഷി ഓഫീസർ അബ്ദുൽ മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു. ഐ.എഫ്. എസ്. ഇ. കൊയിലാണ്ടി താലൂക്ക് കോർഡിനേറ്റർ പി. കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു കെ. ജി. വിജയൻ ചടങ്ങിന് സ്വാഗതം പറഞ്ഞു.