headerlogo
local

സരസ ബാലുശ്ശേരിയെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ആദരിച്ചു

സരസ ബാലുശ്ശേരിയെ വീട്ടിലെത്തിയാണ് വിദ്യാര്‍ത്ഥികള്‍ ആദരിച്ചത്

 സരസ ബാലുശ്ശേരിയെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ആദരിച്ചു
avatar image

NDR News

30 Dec 2021 10:39 PM

ബാലുശ്ശേരി: മികച്ച സിനിമ നടിക്കുള്ള അവാര്‍ഡ് നേടിയ സരസ ബാലുശ്ശേരിയെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ വീട്ടിലെത്തി ആദരിച്ചു. ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍ എസ്എസ് വളണ്ടിയര്‍മാരാണ് നടിയെ ഉപഹാരം നല്‍കി ആദരിച്ചത്.

     പ്രായാധിക്യം മൂലം വീട്ടില്‍ കഴിയുന്ന സരസ ബാലുശ്ശേരിയെ വീട്ടിലെത്തിയാണ് വിദ്യാര്‍ത്ഥികള്‍ ആദരിക്കുകയായിരുന്നു. നടിക്ക് സ്കൂളിന്റെ വക സ്നേഹോപഹാരം കുട്ടികള്‍ കൈമാറി. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടായിരുന്നു പരിപാടി. 

     എന്‍എസ്എസ് കോഡിനേറ്റര്‍ രാജേഷ് മാസ്റ്ററുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. അപ്രതീക്ഷിതമായി ഒരു പറ്റം കൗമാരക്കാര്‍ വീട്ടിലെത്തിയത് വേറിട്ട അനുഭവമായി മാറിയെന്ന് സരസ ബാലുശ്ശേരി പറഞ്ഞു.

NDR News
30 Dec 2021 10:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents