മുഹമ്മദ് മുഹ്സിന് മരണാന്തര ബഹുമതിയായി സർവ്വോത്തം ജീവൻ രക്ഷാ പതക്ക് സമ്മാനിച്ചു
സ്വന്തം ജീവൻ വെടിഞ്ഞ് കടലിൽ മുങ്ങി താഴ്ന്ന മൂന്ന് ജീവനുകളാണ് മുഹ്സിൻ രക്ഷിച്ചത്

കോഴിക്കോട് : തിക്കോടിയിൽ കടലിൽ മുങ്ങിതാഴുകയായിരുന്ന മൂന്ന് ജീവൻ രക്ഷിക്കുന്നതിനിടയിൽ ജീവൻ പൊലിഞ്ഞ മുഹമ്മദ് മുഹ്സിനു മരണാന്തര ബഹുമതി. സ്വന്തം ജീവൻ വെടിഞ്ഞു മൂന്ന് പേരെ രക്ഷിച്ച തിക്കോടി ഈയച്ചേരിയിൽ മുഹമ്മദ് മുഹ്‌സിനാണ് സർവ്വോത്തം ജീവൻ രക്ഷാ പതക് അവാർഡ് ലഭിച്ചത്.
കോഴിക്കോട് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് മുഹമ്മദ് മുഹ്‌സിന്റെ മാതാവ് നസീല മിൻഹാസിനു അവാർഡ് സമ്മാനിച്ചു.
നടുവണ്ണൂർ വെങ്ങളത്ത്കണ്ടി കടവിലെ മണ്ണാങ്കണ്ടി ഇമ്പിച്ചി മൊയ്‌ദിയുടെ മകൾ നസീലയുടെയും തിക്കോടി ഈയച്ചേരി മുസ്തഫയുടെയും മകനാണ് മുഹമ്മദ് മുഹ്സിൻ. മിന്ഹാ ഫാത്തിമ, അയ്ഷ മെഹ്റിൻ എന്നിവർ സഹോദരിമാരാണ്.