എൻഎസ്എസ് വളണ്ടിയർമാർക്ക് വോയ്സ് ഓഫ് മുണ്ടോത്തിൻ്റെ സ്നേഹാദരം
സെക്രട്ടറി ബിനോയ്, പ്രസിഡന്റ് അരുൺ എന്നിവർ ചേർന്ന് സ്നേഹോപഹാരം സമ്മാനിച്ചു

ഉള്ളിയേരി: ഇലാഹിയ ആർട്സ് ആൻ്റ് സയൻസ് കോളേജ് എൻഎസ്എസ് വിദ്യാർത്ഥികളുടെ ക്യാബ് ഡിസംബർ 24 മുതൽ ആരംഭിച്ചു.എൻഎസ്എസ് ക്യമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് വോയ്സ് ഓഫ് മുണ്ടോത്തിൻ്റെ സ്നേഹോപഹാരം നൽകി. വോയ്സ് ഓഫ് മുണ്ടോത്ത് സെക്രട്ടറി ബിനോയ്, പ്രസിഡന്റ് അരുൺ എന്നിവർ ചേർന്ന് സ്നേഹോപഹാരം ഇലാഹിയ കോളേജ് പ്രധാന അധ്യാപകനും കുട്ടികൾക്കും കൈമാറി.
മുണ്ടോത്ത് നാറാത്ത് ഭവൻസ് സ്കൂളിൽ നടക്കുന്ന ക്യാമ്പ് 30ന് സമാപിക്കും. പ്രദേശവാസികളായ കലാകാരൻ മാരുടെയും എൻഎസ്എസ് വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.
വിവിധങ്ങളായ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി നാടിന് മാതൃകയായി മാറിയിരിക്കുകയാണ് വോയ്സ് ഓഫ് മുണ്ടോട്ടിൽ.