കിഡ്നി രോഗിക്ക് സഹായധനം കൈമാറി
രണ്ട് കിഡ്നിയും നഷ്ടപ്പെട്ട കീഴരിയൂർ സ്വദേശിക്കാണ് ചികിത്സാ സഹായം നൽകിയത്
കീഴരിയൂർ: കീഴരിയൂർ സ്വദേശിയായ രണ്ട് കിഡ്നിയും നഷ്ടപ്പെട്ട കെ. എം. അനീഷിന്റെ ചികിത്സക്ക് വേണ്ടി ഫ്രണ്ട്‌സ് കുരുടിമുക്ക് വാട്സ്അപ്പ് ഗ്രൂപ്പ് സമാഹരിച്ച 60,800 രൂപ അനീഷ് ചികിത്സാ സഹായ കമ്മറ്റിക്ക് കൈമാറി.
ഗ്രൂപ്പ് അംഗങ്ങളായ വിനീഷ് കീഴട്ടാട്ട്, മുഹമ്മദ് പാലോട്ട്, റിയാസ് ഉട്ടേരി, ശ്രീജിത്ത് വി. എം, പി. പി. രാജൻ, ബബീഷ് കാളിയത്ത് മുക്ക്, ശ്രീധരൻ കണ്ണമ്പത്ത്, ശ്രീജിത്ത് പൈക്കാട്ട്, സദാനന്ദൻ കോറോത്ത്, നിസാർ ടി. പി. എന്നിവർ പങ്കെടുത്തു.

