വോയിസ് ഓഫ് മുണ്ടോത്ത് ഓഫീസ് ഉദ്ഘാടനവും ആദരിക്കലും
ഇന്ത്യൻ ആർമി നായബ് സുബേദർ ശൈലേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു
ഉള്ളിയേരി : വോയിസ് ഓഫ് മുണ്ടോത്ത് യുവജന കൂട്ടായ്മ ഓഫീസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ആർമി നായബ് സുബേദർ ശൈലേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വോയിസ് ഓഫ് മുണ്ടോത്ത് യുവജന കൂട്ടായ്മ സെക്രട്ടറി ബിനോയ് അവന്നൂർ മീത്തൽ അധ്യക്ഷത വഹിച്ചു.
വോയിസ് ഓഫ് മുണ്ടോത്ത് വൈസ് പ്രസിഡണ്ട് മൻഷിദ് പുല്ലാകണ്ടി സ്വാഗതം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ അരുൺ നമ്പ്യാട്ടിലിന് വോയിസ് ഓഫ് മുണ്ടോത്തിന്റെ പ്രതേക പുരസ്‌കാരം നൽകി ആദരിച്ചു. ഇന്ത്യൻ ആർമി നായബ് സുബേദാർ ശൈലേഷ് കുമാർ അരുൺ നമ്പ്യാട്ടിലിന് മൊമെന്റോ സമ്മാനിച്ചു.
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ കെ. എം. സുധീഷ്, വോയ്സ് ഓഫ് മുണ്ടോത്ത് യുവജന കൂട്ടായ്മ ജോയിന്റ് സെക്രട്ടറി മുതുവാട്ട് മീത്തൽ അനൂപ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് നിധീഷ്, നിതിൻ എന്നിവർ സംസാരിച്ചു.

