ഇന്റർനാഷണൽ കരാട്ടെ പരിശീലന ക്ലാസ്സ്
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എം. ബാലരാമൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി: ജപ്പാനീസ് ബുഡോ കരാട്ടെ സ്കൂൾ ഇന്റർനാഷണൽ കരാട്ടെ പരിശീലന ക്ലാസ്സ് ആരംഭിച്ചു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എം. ബാലരാമൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി. കെ. രാജീവൻ, ബ്രജേഷ് കുമാർ ഉള്ളിയേരി, റീന പി. സി. മുണ്ടോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പരിപാടിയിൽ ചികിത്സ ധനസഹായ വിതരണം നടത്തി. കരാട്ടെ ഇൻസ്ട്രക്ടർ പ്രഭാകരൻ ഉള്ളിയേരി സ്വാഗതവും ക്ലാസ്സ് ഇൻസ്ട്രക്ടർ അഞ്ജലി പ്രഭാകരൻ നന്ദിയും രേഖപ്പെടുത്തി.