മൊകേരി ഗവ. കോളേജിൽ ടാഗോറിന്റെ അർധകായ പ്രതിമ അനാച്ഛാദനം ചെയ്തു
കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ പ്രതിമ അനാച്ഛാദന കർമം നിർവഹിച്ചു

മൊകേരി: ഗവ. കോളേജിൽ രബീന്ദ്രനാഥ ടാഗോറിന്റെ അർധകായ പ്രതിമ സ്ഥാപിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ പ്രതിമ അനാച്ഛാദനം ചെയ്തു. രണ്ടുമീറ്റർ ഉയരവും രണ്ടുമീറ്റർ ചുറ്റളവമുളള സ്ക്വയറിലാണ് പ്രതിമ സ്ഥാപിച്ചത്. പ്രതിമയുടെ ശില്പി സത്യൻ നീലിമയെ എം.എൽ.എ. ഉപഹാരം നൽകി ആദരിച്ചു. 1997-98 ബാച്ച് സാമൂഹികശാസ്ത്ര വിദ്യാർഥികളാണ് കോളേജിന് ടാഗോർ സ്ക്വയർ നിർമിച്ചുനൽകിയത്.
പൂർവവിദ്യാർഥി സംഗമത്തിൻ്റെ ഭാഗമായി കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘ഓർമയിലെ പൂക്കാലം’ പരിപാടി ജയചന്ദ്രൻ മൊകേരി ഉദ്ഘാടനം ചെയ്തു. കോളേജിലെ പൂർവ അധ്യാപകരായ പ്രൊഫ. ഡി. ജി. രാധാകൃഷ്ണൻ, പ്രൊഫ. പി. വി. വസന്ത, പ്രൊഫ. അമ്മുക്കുട്ടി, ദേവു മൊകേരി എന്നിവരെയും വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഡോ. ഷാനോജ്, ജെസി ജോർജ്, രാജേഷ് എം.എം, പ്രമോദ് കുറ്റ്യാടി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
പൂർവവിദ്യാർഥി സമിതി ജനറൽ സെക്രട്ടറി കെ. കെ. ശ്രീജിത് ചടങ്ങിൽ അധ്യക്ഷനായ ചടങ്ങിൽ കെ. കെ. അശറഫ്, എ. രതീഷ്, ജയേഷ് പന്തീരിക്കര, രോഷ്നി, സിന്ധു ഹരീഷ്, വിനീഷ് അബലകുളങ്ങര, കെ. സി. സജിത്ത്, വിനോദ് എന്നിവർ സംസാരിച്ചു. തുടർന്ന് പാട്ടുപുര നാണുവും സംഘവും അവതരിപ്പിച്ച നാടൻപാട്ടും നടന്നു.